SignIn
Kerala Kaumudi Online
Saturday, 04 May 2024 1.24 AM IST

സമൂഹത്തിന്റെ നന്മയ്ക്ക് കുടുംബ കൂട്ടായ്മകൾ അനിവാര്യം: തുഷാർ

puthan

പൂഞ്ഞാർ: സമൂഹത്തിന്റെ നന്മയ്ക്ക് കുടുംബ കൂട്ടായ്മകൾ അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പൂഞ്ഞാർ വേലംപറമ്പിൽ കുടുംബയോഗത്തിന്റെ പ്രഥമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്തേതുപോലുള്ള കുടുംബബന്ധങ്ങളുടെ ദൃഢതയും കെട്ടുറപ്പും ആധുനിക കാലഘട്ടത്തിൽ കൈമോശം വന്നിരിക്കുകയാണ്. പരസ്പരമുള്ള കൂട്ടായ്മകളിലൂടെ സഹായിക്കാനും ഒരു കുടുംബമായി കണ്ട് മുന്നേറാനും കുടുംബയോഗ സമ്മേളനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബയോഗം ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഉപദേഷ്ടാവ് ജ്യോതിസ് മോഹൻ ഐ.ആർ.എസും, ഘടനയെക്കുറിച്ച് ഉപദേഷ്ടാവും ലീഗൽ അഡ്വൈസറുമായ സി.എ.ബിജിമോൻ കെ.ആറും വിശദീകരിച്ചു. മങ്കുഴി ക്ഷേത്ര പുനരുദ്ധാരണത്തിനുളള കിംസ് ഹോസ്പിറ്റലിന്റെ സംഭാവനയായ പത്തു ലക്ഷം രൂപയുടെ ചെക്ക് തുഷാർ വെള്ളാപ്പള്ളി സ്വീകരിച്ചു. ഗുരുദേവ ക്ഷേത്രത്തിനുള്ള സംഭാവനയായി തൃശൂർ എലൈറ്റ് ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണർ ഡോ.കെ.സി പ്രകാശൻ ഒരു ലക്ഷം രൂപയും, പാർട്ണർ ഡോ.കെ.സി പ്യാരിലാൽ അമ്പതിനായിരം രൂപയും, ക്ലാസിക് ഗ്രൂപ്പ് ചെയർമാൻ മുരളി ഒരു ലക്ഷം രൂപയും നൽകി.

മാണി സി.കാപ്പൻ എം.എൽ.എ, മുൻ എം.എൽ.എ പി.സി.ജോർജ്, സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രൻ വൈദ്യർ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, കൺവീനർ എം.ആർ.ഉല്ലാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ഷോൺ ജോർജ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ, വൈസ് പ്രസിഡന്റ് റെജി ഷാജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അക്ഷയ് ഹരി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോയ് ജോർജ്, തൃശൂർ ആയൂർ ജാക്ക് ഫാം ഉടമ വറുഗീസ് തരകൻ തുടങ്ങിയവർ ആശംസ നേർന്നു.

കുടുംബയോഗത്തിന് കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സമർപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ ഭദ്രദീപം തെളിച്ചു. കുടുംബയോഗം കൺവീനർ വി.എസ്. വിനു സ്വാഗതവും, എക്‌സിക്യുട്ടീവ് മെമ്പർ ബിന്ദു ബിജി മോൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUSHAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.