തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.
ഇന്ന് പുലർച്ചെയാണ് തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഷട്ടർ നീക്കി അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രഞ്ജിത്തിന്റെ ദേഹത്തേക്ക് കോൺഗ്രീറ്റ് വീഴുകയായിരുന്നു.
ഏറെ പാടുപെട്ടാണ് മറ്റ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത്തിരണ്ടുകാരനായ രഞ്ജിത്ത് അവിവാഹിതനാണ്. ചാക്കയിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |