ന്യൂഡൽഹി: ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 10 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. ഗുഡ്ഗാവിലെ സെക്ടർ 49 പൊലീസ് സ്റ്റേഷനിലാണ് യുവതി ബലാംത്സംഗ പരാതിയുമായി ആരോപിച്ച് എത്തിയത്. ഏപ്രിൽ 13ന് സൗത്ത് സിറ്റിയിലെ ഒരു ഹോട്ടൽ മുറിയിൽ യുവതിയും ഒരു സുഹൃത്തും മറ്റാെരു യുവാവും കണ്ടുമുട്ടിയിരുന്നു. യുവതിയുടെ സുഹൃത്ത് പോയതിന് ശേഷം ഇരുവരും മണിക്കൂറുകളോളം ആ ഹോട്ടൽ മുറിയിൽ ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ അടുത്ത ദിവസമാണ് യുവാവ് ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി പൊലീസിനെ സമീപിച്ചത്.
പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ സമീപിച്ചപ്പോഴാണ് യുവതി പരാതി പിൻവലിക്കാൻ 10ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യം യുവാവ് പറഞ്ഞത്. തുടർന്ന് പൊലീസ് യുവതിയുടെ ഫോൺ കോൾ സംഭാഷണം റെക്കോർഡ് ചെയ്യാൻ യുവാവിനോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് പണം തട്ടിടെയുക്കാനാണ് യുവതി ഇത്തരം ഒരു പരാതി നൽകിയതെന്ന് പൊലീസിന് മനസിലായത്. ഇയാൾ യുവതിയ്ക്ക് എതിരെ രേഖാമൂലം പൊലീസിൽ പരാതി നൽകി. സെക്ഷൻ 389 പ്രകാരമാണ് പൊലീസ് യുവതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |