കൊച്ചി: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകൾ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. കൊച്ചിയിൽ ചേർന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. 12 സംഘടനകൾ സമിതിയിലുണ്ട്.
140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്നവയുടെ പെർമിറ്റ് റദ്ദാക്കാനുള്ള തീരുമാനം പിൻവലിക്കുക, കൺസഷൻ യാത്രയ്ക്ക് പരിധി ഏർപ്പെടുത്തുക, മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റ് നിലനിറുത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അവുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |