SignIn
Kerala Kaumudi Online
Friday, 26 April 2024 1.23 PM IST

ട്രെയിനിനുള്ളിൽ വിദ്യാ‌ർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി മുങ്ങി; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി റെയിൽവേ പൊലീസ്

train-case

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടയിൽ മെഡിക്കൽ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. ചെന്നൈ- മംഗളൂർ എക്സ്പ്രസിലുണ്ടായ സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ കെ വി സനീഷിനെ(45) ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാളുടെ ചിത്രം റെയിൽവേ പൊലീസ് വ്യാപകമായി പ്രചരിപ്പിച്ചതാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലാകാൻ സഹായിച്ചത്.

മംഗലാപുരത്തേയ്ക്ക് പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയ്ക്ക് നേരെയായിരുന്നു പ്രതി ലൈംഗികാതിക്രം നടത്തിയത്. പെൺകുട്ടി ബഹളം വെച്ചതോടെ ഇയാൾ നിലേശ്വരത്ത് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനോടൊപ്പം കണ്ടാൽ 50 വയസ് പ്രായം വരുന്ന പ്രതിയുടെ ചിത്രവും വ്യാപകമായി പ്രചരിപ്പിച്ചു. കോട്ടച്ചേരിയിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പ്രതിയെ കാസർകോട് റെയിൽവേ പൊലീസ് പങ്കുവെച്ച ചിത്രം കണ്ട ആളുകൾ തിരിച്ചറിയുകയായിരുന്നു. പിന്നാലെ തന്നെ പ്രതി പിടിയിലായി. ഇയാൾ തലശ്ശേരിയിൽ നിന്നാണ് ട്രെയിനിൽ കയറിയത് എന്നാണ് വിവരം.

അതേസമയം കെഎസ്ആർടിസി ബസിൽ വെച്ച് യുവനടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സവാദ് എന്ന യുവാവ് അടുത്തിടെ പിടിയിലായിരുന്നു. യുവതി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് ബസിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TRAIN, SEXUALLY, ASSAULTED, RAILWAY, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.