തൃശൂർ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി 29 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ്. രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സിയുടെ ഓരോ ട്രിപ്പ് അനുവദിക്കും. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിന് ടാറിംഗ് പ്രവൃത്തികൾ നടക്കുന്ന സ്ഥലം വരെ ഒരു വണ്ടിയും പ്രവൃത്തി നടക്കുന്ന സ്ഥലത്തിനപ്പുറത്ത് മറ്റൊരു വണ്ടിയും തയ്യാറാക്കി സർവീസ് നടത്താൻ അനുമതി നൽകി. ആശുപത്രി മുതലായ അടിയന്തരാവശ്യങ്ങൾക്കും യാത്രാസൗകര്യം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |