SignIn
Kerala Kaumudi Online
Saturday, 27 April 2024 3.59 AM IST

ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, വീട്ടിൽ തേങ്ങയിടാനെത്തിയ 52കാരൻ പിടിയിൽ

pocso-kollam

കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച 52-കാരൻ പിടിയിൽ. കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻകുട്ടിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ തേങ്ങയിടാനെത്തിയ സമയത്താണ് ഇയാൾ കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടയിലാണ് പീഡനത്തെ കുറിച്ചുള്ള സൂചന വീട്ടുകാർക്ക് ലഭിച്ചത്. സ്വകാര്യ ഭാഗത്ത് വേദനയുള്ളതായി കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ച് പരിശോധന നടത്തി.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ഡോക്ടറിനോട് തന്നെ വീട്ടിൽ തേങ്ങയിടാൻ വന്നയാൾ പീഡിപ്പിച്ചതായി കുട്ടി അറിയിച്ചു. പിന്നാലെ കുട്ടിയുടെ മാതാവ് കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതോടെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POCSO CAE, ARREST, KOLLAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.