SignIn
Kerala Kaumudi Online
Thursday, 19 September 2024 9.53 AM IST

വക്കം ഖാദർ ദേശീയ പുരസ്‌കാരം യൂസഫലിക്ക് മുഖ്യമന്ത്രി നൽകി

Increase Font Size Decrease Font Size Print Page
yousafali

തിരുവനന്തപുരം: ഐ.എൻ.എ ഹീറോ വക്കം അബ്ദുൾ ഖാദറിന്റെ പേരിൽ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. മതസൗഹാർദ്ദത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ആഗോളതലത്തിൽ നൽകിയ സംഭാവനകൾ മുൻനിറുത്തിയാണ് പുരസ്‌കാരം. ഫൗണ്ടേഷൻ പ്രസിഡന്റ് എം.എം.ഹസൻ, വർക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം. ഇക്ബാൽ, ട്രഷറർ ബി.എസ്.ബാലചന്ദ്രൻ, കിംസ് ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്,​ മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങിയവർ പങ്കെടുത്തു. വക്കം ഖാദറിനെ പോലുള്ള ഒരു രാജ്യസ്നേഹിയുടെ പേരിലുള്ള പുരസ്കാരം തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ സ്മരിക്കേണ്ട പേരാണ് വക്കം ഖാദറിന്റേതെന്ന് എം.എം.ഹസൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.