മലപ്പുറം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്രു യുവ കേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവ് ഇന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നടക്കും. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.എ.മജീദ് എം.എൽ.എ അദ്ധ്യക്ഷനാവും. പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി, കവിതാരചന, നാടോടി സംഘനൃത്തം എന്നിവയാണ് മത്സര ഇനങ്ങൾ. 15നും 29നും ഇടയിൽ പ്രായപരിധിയിലുള്ളവരാണ് പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |