ക്വലാലംപൂർ: ഇന്ത്യയുടെ മലയാളി എയ്സ് എച്ച്. എസ് പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ എത്തി. അതേസമയം വനിതാ സെൻസേഷൻ പി.വി സിന്ധു വനിതാ സിംഗിൾസ് സെമിയിൽ തോറ്റ് പുറത്തായി.
പുരുഷ സിംഗിൾസ് സെമിക്കിടെ എതിരാളി ഇന്തോനേഷ്യൻ താരം ക്രിസ്റ്ര്യൻ അഡിനാറ്റ പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെ പിൻമാറിയതോടെ പ്രണോയ് ഉറപ്പിക്കുകയായിരുന്നു. ആദ്യ ഗെയിമിൽ പ്രണോയ് 19-17ന് മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു ക്രിസ്റ്ര്യൻ പരിക്കേറ്റ് പിന്മാറിയത്. പരിക്കേറ്റ ക്രിസ്റ്ര്യനെ ശുശ്രൂഷിക്കാൻ ഓടിയെത്തിയ പ്രണോയ് സ്പോർട്സ്മാൻഷിപ്പിന്റ നല്ലമാതൃക ലോകത്തിന് കാട്ടിക്കൊടുത്തും കൈയടി നേടി.
വനിതാ സിംഗിൾസ് സെമിയിൽ ഇന്തോനേഷ്യൻ താരം തന്നെയായ ഗ്രിഗോറിയ തുൻജുംഗിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള ഗെയിമുകളിൽ 14-21,17-21നായിരുന്നു സിന്ധുവിന്റെ തോൽവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |