ജയ്പൂർ:വൃദ്ധയെ കൊന്ന് മാസം ഭക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ കഴിഞ്ഞദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുംബയ് സ്വദേശി സുരേന്ദ്ര താക്കൂറാണ് പിടിയിലായത്.അറുപത്തഞ്ചുകാരി ശാന്തിദേവിയാണ് കൊല്ലപ്പെട്ടത്.
കന്നുകാലികളെ മേയ്ക്കാനായി വയലിലേക്ക് പോയപ്പോഴാണ് ശാന്തിദേവി കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയശേഷം മാസം കടിച്ചെടുത്ത് ഭക്ഷിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. തുടർന്ന് ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. മാനസിക പ്രശ്നമുണ്ടെന്ന സംശത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ഇയാൾ ബഹളം തുടർന്നു. ആക്രമിക്കാൻ തുനിഞ്ഞതോടെ കെട്ടിയിടുകയായിരുന്നു.
മാനസിക പ്രശ്നമല്ലെന്നും പേപ്പട്ടിയുടെ കടിയേറ്റതിനെത്തുടർന്നുള്ള ഹൈഡ്രോഫോബിയ ബാധിച്ചെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. നായ കടിച്ചെങ്കിലും ഇയാൾ ശരിയായ ചികിത്സ സ്വീകരിക്കുകയോ പേവിഷത്തിനെതിരായ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തിരിക്കാനിടയില്ലെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |