അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരാളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പൊളിഞ്ഞ പാലം കല്ലുവെട്ടത്ത് വരയാട് എന്ന് വിളിയ്ക്കുന്ന സുകുമാരനാണ് (48) പിടിയിലായത്. കഴിഞ്ഞ 18ന് വൈകിട്ട് മദ്യപിച്ച് ആശുപത്രിയിലെത്തിയ ഇയാൾ നേഴ്സിംഗ് അസിസ്റ്റന്റ് ഏലിയാമ്മയെ ആക്രമിയ്ക്കുകയായിരുന്നു. ഇയാളെ ഇന്നലെ ഉച്ചയോടെ ടൗണിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |