തിരുവനന്തപുരം: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പിന്നോട്ടുള്ള യാത്രയുടെ തുടക്കമാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ മതേതര വിരുദ്ധ ചടങ്ങുകളോടെ ആരംഭിച്ചതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അറസ്റ്റ് നേരിടുകയായിരുന്നു. ബജ്രംഗ് പുനിയയെ പാർലമെന്റ് മന്ദിരത്തിന് മുന്നിലേക്ക് മാർച്ച് നടത്തിയതിന് ഡൽഹി പൊലീസ് അക്രമിച്ചത് പ്രതിഷേധങ്ങൾ അക്രമം കൊണ്ട് അടിച്ചമർത്തുമെന്നതിന്റെ സൂചനയാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |