പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് പാരീസിൽ തുടക്കമായി. ഇന്നലെ നടന്ന വനിതാ സിംഗിൾസിലെ ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടാം സീഡ് അര്യാന സബലേങ്ക വിജയം നേടി. നേരിട്ടുള്ള സെറ്റുകൾക്ക് ഉക്രേനിയൻ താരം കോസ്റ്റ്യൂക്കിനെയാണ് സബലേങ്ക കീഴടക്കിയത്. സ്കോർ :6-3,6-2. പുരുഷ സിംഗിൾസിൽ 13-ാം സീഡ് ഹർക്കാസ് അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ ഡീഗോ ഗോഫിനെ കീഴടക്കി. സ്കോർ : 6-3,5-7,6-4,2-6,6-2. 11-ാം സീഡ് ഖചാനോവും അഞ്ചുസെറ്റ് പൊരുതിയാണ് രണ്ടാം റൗണ്ടിലെത്തിയത്. സീഡ് ചെയ്യപ്പെടാത്ത ലെസ്റ്റീനെതിരെ ആദ്യ രണ്ട് സെറ്റുകളും നഷ്ടമായിരുന്ന ഖചാനോവ് തുടർന്നുള്ള മൂന്നുസെറ്റുകളിൽപൊരുതിയാണ് വിജയിച്ചത്. സ്കോർ : 3-6,1-6,6-2,6-1,6-3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |