കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. നഗരത്തിലെ പെട്രോൾ സ്റ്റേഷന് സമീപം ഡ്രോൺ അവശിഷ്ടം പതിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ യുക്രെയിനിലെമ്പാടുമായി 54 ഇറാൻ നിർമ്മിത കമികാസീ ഡ്രോണുകൾ റഷ്യ വിക്ഷേപിച്ചെന്നും ഇതിൽ 52 എണ്ണത്തെ വെടിവച്ച് വീഴ്ത്തിയെന്നും യുക്രെയിൻ എയർഫോഴ്സ് അറിയിച്ചു. 40ലേറെ ഡ്രോണുകൾ കീവിനെയാണ് ലക്ഷ്യമാക്കിയത്. കീവിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് ബഹുനില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. കീവിന് നേരെ റഷ്യ ഈ മാസം നടത്തുന്ന 14ാമത്തെ ഡ്രോൺ ആക്രമണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |