കണ്ണൂർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച 38കാരൻ പിടിയിൽ. കണ്ണൂർ വളപട്ടണം സ്വദേശി എ എം ഷമിലിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. രണ്ടു ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ഷമിലും പെൺകുട്ടിയും ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം മുതലെടുത്ത് ഷമിൽ പെൺകുട്ടിയുമായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റും സന്ദർശിച്ചു. ബെെക്കിലാണ് അവർ പോയത്. തുടർന്ന് ഒരു ബാറിൽ എത്തിച്ച് ബിയർ വാങ്ങി നൽകി പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |