ശബരിമല: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസന കീർത്തനം ഇന്നലെ ഇടയ്ക്ക് നിലച്ചു. ശബരിമലയിൽ രാത്രി നടയടയ്ക്കുന്നത് ഹരിവരാസനം ചൊല്ലിയാണ്. ശ്രീകോവിലിൽ മേൽശാന്തിയും പരികർമ്മികളും ചേർന്ന് കീർത്തനം പാടുമ്പോൾ യേശുദാസ് ആലപിച്ച കീർത്തനം പുറത്ത് മൈക്കിലൂടെ കേൾപ്പിക്കും. ഈ സമയം ഭക്തരും ഏറ്റുചൊല്ലും. റെക്കാർഡ് ചെയ്ത യേശുദാസിന്റെ കീർത്തനം ഇന്നലെ സാങ്കേതിക തകരാർ മൂലം ഇടയ്ക്ക് നിലയ്ക്കുകയായിരുന്നു. മൈക്ക് ഓപ്പറേറ്റർ തകരാർ പരിഹരിച്ചപ്പോഴേക്കും പാട്ട് പകുതി പിന്നിട്ടിരുന്നു. കീർത്തനം നിലച്ചതോടെ ഭക്തർ ആശങ്കയിലായി. നട അടയ്ക്കൽ ചടങ്ങ് പതിവു പോലെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |