ലണ്ടൻ : ഈ സീസണിൽ തകർന്ന് തരിപ്പണമായ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസിയുടെ പുതിയ പരിശീലകനായി ടോട്ടൻഹാമിന്റെ മുൻ കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയെ നിയമിച്ചു. പ്രിമിയർ ലീഗിൽ തുടർതോൽവികൾ വഴങ്ങിയതിനെത്തുടർന്ന് രണ്ട് മാസം മുമ്പ് പരിശീലകനായ ഗ്രഹാം പോട്ടറെ മാറ്റി തങ്ങളുടെ മുൻതാരം ഫ്രാങ്ക് ലമ്പാർഡിനെ ചെൽസി താത്കാലിക കോച്ചാക്കിയിരുന്നു. എന്നിട്ടും തോൽവികൾ തുടർക്കഥയായപ്പോഴാണ് സീസണിലെ അവസാന മത്സരത്തിന് ശേഷം പുതിയ കോച്ചിനെ നിയമിച്ചത്.
ഈ സീസൺ പ്രിമിയർ ലീഗിലെ 38 മത്സരങ്ങളിൽ 11 എണ്ണത്തിൽ മാത്രം ജയിച്ച ചെൽസി 44 പോയിന്റുമായി 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 11കളികളിൽ സമനില വഴങ്ങുകയും 16 എണ്ണത്തിൽ തോൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |