SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.22 AM IST

അമേരിക്കയെ വിരട്ടാനുള്ള കിംഗ് ജോംഗ് ഉന്നിന്റെ സ്വപ്നം "വെള്ളത്തിൽ"; ഉത്തരകൊറിയയുടെ ആദ്യ ചാര ഉപഗ്രഹം കടലിൽ തകർന്നുവീണു

kim-jong-un

പ്യോംഗ്യാഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയ. അമേരിക്കയുടെയും, ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഭരണാധികാരി കിംഗ് ജോംഗ് ഉൻ ലക്ഷ്യം വച്ചിരുന്നത്.

റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നാണ് രാജ്യ‌ത്തെ ഔദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ പറയുന്നത്. എൻജിനിലെ തകരാർ മൂലം റോക്കറ്റ് കടലിൽ വീഴുകയായിരുന്നു.ഇതിനുമുൻപ് സൈറൺ മുഴങ്ങിയിരുന്നെന്നാണ് വിവരം.

പരാജയത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ ടോംഗ് ചാംഗ്റി മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.

നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശവാസികളോട് പലായനം ചെയ്യാൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്‌ലൈറ്റ് വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, NORTH KOREAN, SPY SATELLITE, KIM JONG UN, ROCKET FAILURE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.