മുംബയ്: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന ആർബിഐയുടെ പ്രഖ്യാപനം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എത്തിയത്. കൈവശമുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് സെപ്‌തംബർ 30 വരെ സാവകാശവും റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. എന്നാൽ 2000 രൂപയും കൊണ്ട് കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവരാണ് പെട്ടുപോകുന്നത്. പലകച്ചവടക്കാരും ഇത് സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
സമാനമായി തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. തന്റെ സുഹൃത്തിനോടാണ് യുവതി സംഭവം പങ്കുവച്ചത്. സുഹൃത്താകട്ടെ ട്വിറ്ററിലൂടെ രസകരമായ അനുഭവം വെളിപ്പെടുത്തുകയായിരുന്നു.
ladies and gentlemen, meet my bestie😭😭😭 pic.twitter.com/TBUmVy6LSL
— dee (@deefordaddy) May 25, 2023
ലെയ്‌സ് വാങ്ങാനായി കടയിലെത്തിയ യുവതി 2000 രൂപ നോട്ടാണ് നൽകിയത്. എന്നാൽ കടക്കാരൻ അത് വാങ്ങാൻ തയ്യാറായില്ല. തുടർന്ന് സെപ്‌തംബർ 30 വരെയുള്ള ആർബിഐയുടെ നിർദേശത്തെ കുറിച്ച് യുവതി വ്യാപാരിയോട് തർക്കിച്ചു. ശരിയാണ് മാഡം, പക്ഷേ കീറിയ നോട്ട് എടുക്കാൻ കഴിയില്ല എന്നായിരുന്നു അയാളുടെ മറുപടി. ഇതോടെ കൂടുതലൊന്നും പറയാതെ ഗൂഗിൾ പേ ചെയ്‌ത് ചിപ്‌സുംവാങ്ങി പോവുകയായിരുന്നു യുവതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |