SignIn
Kerala Kaumudi Online
Saturday, 21 September 2024 4.57 AM IST

കുസാറ്റ് ക്യാറ്റ് 2023: ബി​.ടെക് ഒന്നാം റാങ്ക് സഞ്ജയ് പി. മല്ലറി​ന്

Increase Font Size Decrease Font Size Print Page
sanjay-p-mallar

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തി​യ പൊതുപ്രവേശന പരീക്ഷയിൽ (ക്യാറ്റ് 2023) ബി. ടെക് വിഭാഗത്തിൽ കണ്ണൂർ പയ്യന്നൂർ തായിനേരി കൃഷ്ണകൃപയിൽ സഞ്ജയ് പി. മല്ലർ ഒന്നാം റാങ്ക് നേടി. കോട്ടയം പാലാ നരിയങ്ങാനം വടക്കേച്ചിറയത്തിൽ ആഷിക് സ്റ്റെന്നി, മലപ്പുറം അങ്ങാടിപ്പുറം തൊടേങ്ങൽ ഹൗസിൽ അസിൽ എന്നി​വർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി.

പട്ടികജാതി വിഭാഗത്തിൽ കോട്ടയം നാട്ടാശ്ശേരി എസ്.എച്ച് മൗണ്ട് വട്ടക്കുന്നേൽ നിമൽ ശ്രീകുമാർ ഒന്നാം റാങ്കും പത്തനംതിട്ട കവിയൂർ വേലൻപറമ്പിൽ പരമേശ്വര വിലാസത്തിൽ എസ്.ജെ. ചേതന രണ്ടാം റാങ്കും നേടി. പാലക്കാട്, മരുത റോഡ് തെക്കേക്കരയിൽ ഹൗസിൽ ആർദ്ര അലെയ്‌ന വിൻസ്റ്റൺ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒന്നാം റാങ്കും എറണാകുളം തേവര കോന്തുരുത്തി പ്രിയഭവനിൽ ഏദൻ വിനു ജോൺ രണ്ടാം റാങ്കും നേടി.

ഇരട്ട ബിരുദ വിഭാഗത്തിൽ ബി.ബി.എ എൽഎൽ.ബിയിൽ എറണാകുളം കങ്ങരപ്പടി യൂണിറ്റി ലെയ്ൻ നവനീതത്തിൽ നവനീത് എം. കുമാർ ഒന്നാം റാങ്ക് നേടി. രണ്ട് കോഴ്സുകളിൽ പരീക്ഷയെഴുതിയ തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഹിൽവ്യൂ അപ്പാർട്ട്‌മെന്റ്‌സ് ജി-3യിൽ പി.കെ. വിനീത ബി.കോം എൽഎൽ.ബിയിൽ ഒന്നാം റാങ്കും ബി.ബി.എ എൽഎൽ.ബിയിൽ രണ്ടാം റാങ്കും നേടി. കോഴിക്കോട് നടുവണ്ണൂർ കോട്ടൂർ ദീപ്തി ഹൗസിൽ കെ. പവിത്ര ബി.കോം എൽഎൽ.ബിയിൽ രണ്ടാം റാങ്കും ബി.ബി.എ എൽഎൽ.ബിയിൽ മൂന്നാം റാങ്കും നേടി. ബി.കോം എൽഎൽ.ബിയിൽ മൂന്നാം റാങ്ക് പെരുമ്പാവൂർ വളയൻചിറങ്ങര വാഴക്കുഴയ്ക്കൽ ഹൗസിൽ ആർ. ഗൗരി പാർവതിക്കാണ്.

46,894 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. https://admissions.cusat.ac.in എന്ന വെബ്സൈറ്റിൽ ഫലം ലഭി​ക്കും. ഫോൺ 0484-2577100. 0484 2577100.

ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ

ബി.ടെക്, ബി.ലെറ്റ്, എം.സി.എ പ്രോഗ്രാമുകളുടെ ഓപ്ഷൻ രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. ഇന്റഗ്രേറ്റഡ് എം.എസ്‌സി, എം.എസ്‌‌സി, ബി.ബി.എ., ബി.കോം എൽ.എൽ.ബി പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ റീ അറേഞ്ച്മെന്റിനുള്ള അവസരം ജൂൺ 1 മുതൽ 5 വരെയായിരിക്കും. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓപ്ഷൻ റീ അറേഞ്ച് ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CUSAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.