കൊച്ചി: അമേരിക്കൻ നിർമ്മിത യുദ്ധ ഹെലികോപ്റ്റർ എം.എച്ച്. 60 ആർ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ ഇന്നലെ വിജയകരമായി ഇറങ്ങി. ഇപ്പോൾ ഗോവയ്ക്ക് സമീപത്തുള്ള വിക്രാന്തിൽ സേനയുടെ വിവിധ വിമാനങ്ങൾ ഇറക്കിയും പറത്തിയും പരീക്ഷണം തുടരുകയാണ്. അമേരിക്കയിലെ സീഹാേക്ക് കമ്പനി നിർമ്മിച്ച ഇരട്ട ടർബോഷാഫ്റ്റ് എൻജിനുള്ള ഹെലികോപ്റ്ററാണ് എം.എച്ച്. 60 ആർ. ബഹുവിധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന, 11 സീറ്റുകളുള്ള ഇതിന് തുടർച്ചയായി 704 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 20 മീറ്റർ നീളമുള്ള ഹെലികോപ്റ്റർ 1984 ലാണ് നാവികസേന സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |