ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രസിഡന്റ് പുഷ്പ കമൽ ദഹാൽ പ്രചണ്ഡ ഇന്നലെ ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി അദ്ദേഹത്തെ സ്വീകരിച്ചു. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള പ്രചണ്ഡയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ച ശേഷം മറ്ര് പരിപാടികളിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉജ്ജയിൻ, ഇന്തോർ തുടങ്ങിയ സ്ഥലങ്ങൾ പ്രചണ്ഡ സന്ദർശിക്കും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് സന്ദർശനം നവോന്മേഷം പകരുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |