തിരുവനന്തപുരം: ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണനും ഡോ.ബി. സന്ധ്യയ്ക്കും ഇന്നലെ നൽകിയ യാത്രഅയപ്പ് പരേഡിൽ വനിതാ പൊലീസിന്റെ തോക്കിൽ നിന്ന് വെടി പൊട്ടിയില്ല. വീഴ്ച വരുത്തിയ 35 വനിതാ ബറ്റാലിയൻ അംഗങ്ങളെ ഒരാഴ്ചത്തെ പരിശീലനത്തിന് അയയ്ക്കും. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിലായിരുന്നു പരേഡ്.
പരേഡിൽ വിവിധ പ്ലാറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങുണ്ട്. രാവിലെ ആദ്യത്തെ പരേഡ് എസ്.ആനന്ദകൃഷ്ണനുള്ളതായിരുന്നു. വനിതാ ബറ്റാലിയനിലെ അഞ്ച് പേരുടെ തോക്കിൽ നിന്ന് വെടിയുമില്ല പുകയുമില്ല. പിന്നീട് ബി.സന്ധ്യയ്ക്ക് യാത്രഅയപ്പ് നല്കിയപ്പോൾ പ്രശ്നം കൂടുതൽ വഷളായി. ചിലരുടെ തോക്കുകളിൽ നിന്ന് വെടി പൊട്ടി. പൊട്ടിയതാകട്ടെ ഒരുമിച്ചുമല്ല. ഇതോടെയാണ് പരേഡ് പരിശീലനം തന്നെ വേണമെന്ന് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |