
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. പരാതിക്കാരിയെ രാഹുൽ ഈശ്വർ വീണ്ടും യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്നാണ് പൊലീസിന്റെ വാദം. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് ആദ്യം രാഹുലിനെതിരെ കേസെടുത്തത്. അഞ്ചാം പ്രതിയാണ് രാഹുൽ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് അടുത്തിടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിനുപിന്നാലെയാണ് യുവതിയെ അധിക്ഷേപിച്ച് രാഹുൽ ഈശ്വർ വീണ്ടും തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചത്.
സത്യത്തിൽ ആ യുവതിയുടെ ഭർത്താവല്ലേ ഇര. അയാളുടെ സമ്പത്തും ജീവിതവുമല്ലേ തകർന്നത്. ആ ചെറുപ്പക്കാരനോടൊപ്പമാണ് എല്ലാവരും നിൽക്കേണ്ടത്. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ അതിനേക്കാളുപരി ആ ചെറുപ്പക്കാരനോടൊപ്പം നിൽക്കുന്നു. സത്യത്തിൽ അവനാണ് അതിജീവിതൻ. അവനേയും രാഹുലിനെയും പറ്റിച്ചത് ആരാണ്? ചിന്തിച്ചുനോക്കൂ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സത്യങ്ങൾ പുറത്തുവരികയാണ്. എന്നെ പോലെ ഒരു ശതമാനം ആളുകൾ മാത്രമാണ് സത്യം പറയുന്നത്. കള്ള പരാതികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാമെന്നായിരുന്നു രാഹുൽ വീഡിയോയിൽ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |