തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങൾക്ക് സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾ വാങ്ങാൻ ഇനി 3 കോടി രൂപവരെ ചെലവാക്കാം. നിലവിൽ ഒരുകോടി രൂപയായിരുന്നു പരിധി. ഐ.ടി സ്റ്റാർട്ടപ്പുകൾക്ക് പുറമെ ഇതര സ്റ്റാർട്ടപ്പുകളുടേയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്റ്റാർട്ടപ്പുകളുടെയും ഉത്പന്നങ്ങൾ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സർക്കാരിനു കീഴിലുള്ള 49 വകുപ്പുകൾക്കും ആയിരത്തിലധികം ഉപസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. സ്റ്റാർട്ടപ്പുകളുടെ വിപണി പ്രതിസന്ധി മറികടക്കാനാണ് ഈ ഇളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |