SignIn
Kerala Kaumudi Online
Saturday, 27 April 2024 12.57 AM IST

രാജ്യം വിട്ട് പുറത്തു പോകാതെ തന്നെ വിസ പുതുക്കാം; പ്രവാസികൾക്ക് ഏറെ സഹായകരമായ നടപടിയുമായി യുഎഇ

uae

അബുദാബി: പ്രവാസികൾക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദർശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികൾക്ക് രാജ്യത്ത് തന്നെ തുടർന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാൻ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദർശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതർ അറിയിച്ചു.

ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, ജനറൽ ഡയറേക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് എന്നിവയുടെ തീരുമാനമാണ് പ്രവാസികൾക്ക് ഏറെ സഹായകരമാവുന്ന നടപടിയിൽ കലാശിച്ചത്. ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാൻ പ്രവാസികൾക്ക് 1150 ദിർഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവൽ ഏജൻസികൾ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനായുള്ള സൗകര്യം യുഎഇയിൽ മുൻപ് നിലവിലുണ്ടായിരുന്നു. ഇത് പിൻവലിച്ചത് സന്ദർശക വിസയിൽ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവിൽ നിന്നും സമയനഷ്ടത്തിൽ നിന്നും പ്രവാസികളെ കരകയറ്റും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, ABU DHABI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.