തിരുവനന്തപുരം: നെല്ലനാട് ഗവ. യു.പി.എസിലെത്തിയ നവാഗതരെ സ്വീകരിച്ചത് 'അരിക്കൊമ്പൻ'. അരിക്കൊമ്പനും പിന്നെ നെല്ലനാടും അതിജീവനവും എന്നതായിരുന്നു സ്കൂളിലെ പ്രവേശനോത്സവത്തിന്റെ തീം.അരിക്കൊമ്പൻ നിങ്ങളുടെ മനസിൽ ഏൽപ്പിച്ച വികാരങ്ങൾ അത് സന്തോഷമായാലും ചിന്തകളായാലും വേദനയായാലും ഇവിടെ പകർത്താം എന്നായിരുന്നു അരിക്കൊമ്പന്റെ അടുത്തുള്ള ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്.അരിക്കൊമ്പനായി വേഷമണിഞ്ഞത് അവിടത്തെ വിദ്യാർത്ഥിയായ സഞ്ജുവാണ്.ഇൻക്ലൂസീവ് എഡ്യൂക്കേഷൻ (ഉൾ ചേർന്ന വിദ്യാഭ്യാസത്തിന്റെ) പ്രാധാന്യം തിരിച്ചറിഞ്ഞ് ഭിന്നശേഷിക്കാരനായ രണ്ടാം ക്ളാസ് വിദ്യാർത്ഥി സാരംഗ് പ്രവേശനോത്സവത്തിന് തിരി തെളിയിച്ചു.
ഡി.കെ മുരളി എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം അസീന ബീവി, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ബിന്ദു ജോൺ പുൽപ്പറമ്പിൽ,ബി.കെ ഹരി, ശാന്തകുമാരി ആർ., അജി നെല്ലനാട്, മിനി പി., ഷിബിന എസ് തുടങ്ങിയവർ പങ്കെടുത്തു.എസ്.എസ്.എൽ.സിയ്ക്ക് ഫുൾ എ പ്ലസ് നേടിയ മുബാറക്കിനെ ആദരിച്ചു. ഒന്നാം ക്ലാസിലെ മെഹറിൻ ഫാത്തിമയ്ക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉഷാകുമാരി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |