പാലക്കാട്: സ്‌കൂളിലെ സീലിംഗ് പൊട്ടിവീണു. കടുക്കാംക്കുന്നം സർക്കാർ എൽ.പി സ്‌കൂളിൽ രണ്ടാം ക്ലാസിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗാണ് ഞായറാഴ്ച രാത്രിയിൽ പൊട്ടിവീണത്. അവധിയായതിനാലും കുട്ടികൾ ഇല്ലാത്തതിനാലും വലിയ അപകടം ഒഴിവായി. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നതായി സ്‌കൂൾ അധികൃതർ പറഞ്ഞു. ഉടനെ തന്നെ മുഴുവൻ സീലിംഗും മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. സ്‌കൂൾ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് വാർഡ് മെമ്പർ മാധവദാസ് പറഞ്ഞു. എ.ഇ.ഒ സ്‌കൂളിലെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |