മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിക്കും. അഞ്ചിന് ഉച്ചയ്ക്ക് 2ന് എസ്.എൻ. ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രതിഭകളെ ആദരിക്കും. സ്കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ടി. രാധാകൃഷ്ണൻ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |