ചങ്ങരംകുളം: പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അസ്സബാഹ് എച്ച്.എസ്.എസ് ഫോർ ഗേൾസിലെ വിദ്യാർത്ഥികളെ പി.ടി.എയും മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.നവാസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.വി വില്ലിംഗ്ടൺ , സ്കൂൾ മാനേജർ വി. മുഹമ്മദുണ്ണി ഹാജി, ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ, ട്രസ്റ്റ് ഭാരവാഹികളായ ഹമീദ് , എൻ. ഹമീദ്, അസ്സബാഹ് അറബിക് കോളേജ് പ്രിൻസിപ്പൽ ഹസീബ് മദനി , ഇ.വി. ബഷീർ, തൻസീർ എന്നിവർ പ്രസംഗിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥിനികൾക്ക് കാഷ് അവാർഡും ഉപഹാരങ്ങളും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |