കോട്ടയം: ഈരാട്ടുപേട്ടയിൽ മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ ആണ് മരിച്ചത്. സംരക്ഷണ ഭിത്തി നിർമാണത്തിനിടെയായിരുന്നു അപകടം.
കഴിഞ്ഞ ബുധനാഴ്ച കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വയോധികൻ മരിച്ചിരുന്നു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചുവീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. മണ്ണിടിഞ്ഞ് റിങ്ങുകൾക്കിടയിൽ കാൽകുടുങ്ങിയാണ് അദ്ദേഹം മരിച്ചത്.
യോഹന്നാനും മറ്റൊരാളും കൂടി പ്രവാസിയുടെ വീടും പരിസരവും കിണറും വൃത്തിയാക്കാനെത്തിയതായിരുന്നു. കിണിറിന് 12 റിങ്ങുകളുണ്ട്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിന് മുന്നോടിയായി കിണറ്റിലിറങ്ങിയ യോഹന്നാൻ കാട് നീക്കുമ്പോൾ റിങ്ങുകൾ ഇളകി താഴുകയായിരുന്നു. രണ്ട് റിങ്ങുകൾക്കിടയിൽ ഇയാളുടെ കാൽ കുടുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |