SignIn
Kerala Kaumudi Online
Friday, 10 May 2024 5.32 PM IST

വരുമാനം കൂടും, ധനനേട്ടം; ഈ നാളുകാർക്ക് എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാവും, അനുകൂല സമയം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ:samkhiyarathnam@gmail.com

2023 ജൂൺ 4 - 1198 ഇടവം 21 ഞായറാഴ്ച. (പുലർച്ചെ 5 മണി 3 മിനിറ്റ് 2 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം) പൗർണ്ണമി.

അശ്വതി: അധികാരികളുടെ പ്രോത്സാഹനം ലഭിക്കും, ഗുണാനുഭങ്ങൾ, ധനാഗമനത്തിന് അനുകൂലമായ സാഹചര്യം.

ഭരണി: ഉദ്യോഗത്തിൽ നിന്ന് കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.

കാർത്തിക: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളിൽ ആപത്ത്.

രോഹിണി: ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.

മകയിരം: രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്. വിഷയാസക്തി കാരണം ധനനഷ്ടം.

തിരുവാതിര: ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.

പുണർതം: സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ബിസിനസിൽ നിന്നും മികച്ച നേട്ടം.

പൂയം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, ശുഭ പ്രതീക്ഷ.

ആയില്യം: ദാമ്പത്യത്തിൽ പുത്തനുണർവ്വ്, കാര്യങ്ങൾ അനുകൂലമാകും, പ്രയത്‌നം സഫലമാകും.

മകം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും.

പൂരം: ഭൂമിയിടപാടുകൾ, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.

ഉത്രം: രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, അകലെ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും.

അത്തം: ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, പലവിധത്തിലുള്ള ധൂർത്ത്.

ചിത്തിര: വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും. നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും.

ചോതി: ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ചു ചെയ്തപലതും നഷ്ടത്തിൽ കലാശിക്കും. സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ. വിശാഖം: കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.

അനിഴം: ശത്രുക്കൾ കൂടുതൽ ശക്തരാകും, അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം.

തൃക്കേട്ട: നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

മൂലം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസംഗുണം ചെയ്യും.

പൂരാടം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണമാകും.

ഉത്രാടം: ഔദ്യോഗികമായി ദൂരയാത്രകൾ, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും.

തിരുവോണം: തൊഴിലിൽ ഉന്നതി, വിദ്യാതടസം, ദാമ്പത്യസുഖക്കുറവ്.

അവിട്ടം: ധനസമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപര്യം.

ചതയം: മനസുഖം, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം.

പൂരുരുട്ടാതി: ആഗ്രഹസാഫല്യം, വിനോദ യാത്രകൾ നടത്തും, ആത്മവിശ്വാസം വളരും.

ഉത്തൃട്ടാതി: ആരോഗ്യകാര്യത്തിൽ പുരോഗതി, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, സ്ത്രീസുഖം ലഭിക്കും.

രേവതി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കടമകൾ നിറവേറ്റും, അംഗീകാരം കിട്ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TOMORROW, നാളെ നിങ്ങൾക്കെങ്ങനെ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.