SignIn
Kerala Kaumudi Online
Friday, 19 April 2024 5.37 PM IST

ഒഡീഷ ട്രെയിൻ  ദുരന്തം; അന്വേഷണം പൂർത്തിയായി, അപകട കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി

minister

ബാലസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.


ബാലസോറിലെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇന്നത്തോടെ പൂർത്തിയാകുമെന്നും എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. 'അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ട്രാക്കിന്റെ പണി ഇന്ന് തന്നെ തീർക്കും. ബുധനാഴ്ച രാവിലെയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.'- മന്ത്രി പറഞ്ഞു.

ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ തീവ്ര ശ്രമത്തിലാണ് റെയിൽവേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ 288 പേരാണ് മരിച്ചത്. ഇതിൽ ഇരുന്നൂറ്റി അറുപതിലധികം പേരെ തിരിച്ചറിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ODDISHA TRAIN TRAGEDY, RAILWAY MINISTER, DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.