എസ്.ആർ. സുസ്മിതൻ, റോയ് കൊട്ടാരം, ഷാജുമോൻ, കൊല്ലം ശർമ്മ, കൊല്ലം സിറാജ്, അഞ്ചൽ മധു, ആൻസി വർഗീസ്, ജീവാ നമ്പ്യാർ, അനു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെ.ഫ്രാൻസിസ് സംവിധാനം ചെയ്യുന്ന അഴക് മച്ചാൻ ജൂൺ 9 ന് പ്രദർശനത്തിന്. തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ചു വരുന്ന ഫ്രാൻസിസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽ മലയാളത്തിലാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥ - ജെ.ഫ്രാൻസിസ്, സംഭാഷണം ഷിബു കല്ലിടാന്തി. എസ്.ആർ. സുസ്മിതൻ രചിച്ച് ജെ.ഫ്രാൻസിസ് ഈണമിടുന്ന ഗാനങ്ങൾ സുദീപ് കുമാർ, രാജലഷ്മി, അൻവർ സാദത്ത്, സരിതാ റാം, സനൽദാസ് എന്നിവർ ചേർന്ന് ആലപിക്കുന്നു. പി. ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |