ശിവഗിരി: ശിവഗിരിയിലെത്തുന്ന ഭക്തർക്ക് തണലേകി നിലകൊള്ളുന്ന മഹാസമാധി വളപ്പിലെ പ്ലാവിന്
നൂറ്റാണ്ട് പിന്നിട്ടിട്ടും നിറ യൗവനം.ഗുരുദേവന്റെ തൃക്കരങ്ങൾക്കൊണ്ട് നട്ട ഈ പ്ലാവ് ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഇന്നും ഭക്തജനങ്ങൾക്ക് യഥേഷ്ടം തണലും ഫലവുമേകി ആത്മനിർവൃതി കൊള്ളുന്നു..
നിത്യേന വന്നു പോകുന്ന ഭക്തരിൽ പലരും ഈ പ്ലാവിന്റെ ചുറ്റും കൂടി പ്രാർത്ഥിച്ചും ഗുരുദേവ കൃതികൾ പാരായണം ചെയ്തും മടങ്ങുന്നു. ഈ പ്ലാവിൽ നിറയെ ചക്ക ഉണ്ടാകാറുണ്ട്. ഇക്കൊല്ലവും പതിവ് തെറ്റിയില്ല. പാകമായി പഴുത്ത ചക്കയിൽ നിന്നും ലഭിക്കുന്ന കുരു പാകി കിളിർപ്പിച്ചു തൈകൾ ഭക്തർക്ക് നൽകുന്നതിൽ ശിവഗിരി മഠം കാർഷിക വിഭാഗം മേധാവിയും ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് ബോർഡ് അംഗവുമായ സ്വാമി ബോധിതീർത്ഥ ഉത്സാഹം കാട്ടുന്നു. ശിവഗിരിയിലെത്തുന്ന ഭക്തരിൽ പലരും ഈ പ്ലാവിന്റേയും മറ്റ് പ്ലാവുകളുടേയും വിവിധ ഇനം മാവുകളുടേയും തൈകൾ ശേഖരിച്ചാണ് മടങ്ങുന്നത്
ഫോട്ടോ: ശിവഗിരി മഹാസമാധി മന്ദിരവളപ്പിൽ ഗുരുദേവൻ നട്ടുവളർത്തിയ പ്ലാവിന്റെ തണലിൽ ഭക്തർ ഒത്തുചേർന്നപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |