SignIn
Kerala Kaumudi Online
Saturday, 27 April 2024 1.50 AM IST

രാത്രി പെൺസുഹൃത്തിനെ കാണാനെത്തി; തിരച്ചിലിനൊടുവിൽ 16കാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തു

dead-body

പത്തനംതിട്ട: പതിനാറുകാരന്റെ മൃതദേഹം കിണറിനുള്ളിൽ നിന്ന് കണ്ടെത്തി. രാത്രിയിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ അങ്ങാടി അലങ്കാരത്തിൽ മുഹമ്മദ് ആഷികിനെയാണ് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുശ്ശേരി മനയിൽ ശനിയാഴ്ച് രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.

വീട്ടിൽ നിന്ന് പുറത്തുപോയ ആഷിക്കിനെ ഏറെ നേരമായും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആഷിക് പെൺസുഹൃത്തിനെ കാണാൻ പോയതാകാമെന്ന് ഇരട്ട സഹോദരനാണ് സംശയം പ്രകടിപ്പിച്ചത്. പിന്നാലെ ബന്ധുക്കൾ പുതുശ്ശേരി മനയിലെത്തുകയായിരുന്നു. ആഷികിന്റെ ബൈക്ക് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ വീടിന്റെ സമീപത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ കിണറിനുള്ളിൽ നിന്ന് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

റാന്നിയിലെ സ്കൂളിൽ പത്താം ക്ളാസിലെ സഹപാഠിയായ പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ടിട്ട് ലഭിക്കാതെ വന്നതോടെയാണ് ആഷിക് സംഭവസ്ഥലത്തെത്തിയത് എന്നാണ് വിവരം. വീടിന്റെ ജനാലയിൽ തട്ടിവിളിച്ചതോടെ പെൺകുട്ടിയുടെ മാതാവ് പുറത്തേയ്ക്ക് വന്നു. ഇതോടെ ആഷിക് അവിടെ നിന്നും ഓടുകയായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, BODY, DEADBODY, WELL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.