സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ആയി ലിൻഡ യാക്കാരിനോ ചുമതലയേറ്റു.
എൻബിസി യൂണിവേഴ്സലിലെ ഗ്ലോബൽ അഡ്വർടൈസിംഗ് ആന്റ് പാർട്ണർഷിപ്പുകളുടെ ചുമതലക്കാരിയെന്ന പദവിയിൽ നിന്നാണ് ട്വിറ്ററിലേക്കെത്തുന്നത്.
എൻബിസിയിലെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും തന്റെ വിശ്വസ്തനായ ജോ ബെനറോച്ചിനെയും ട്വിറ്ററിൽ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞമാസമാണ് യാക്കാരിനോയെ ട്വിറ്ററിന്റെ സി.ഇ.ഒയായി തിരഞ്ഞെടുത്തത്.
ഇലോൺ മസ്ക് ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ, എക്സിക്യൂട്ടിവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കും. ചൈനയുടെ വി ചാറ്റിനെ പോലെ ട്വിറ്ററിനെ മാറ്റിയെടുക്കുകയാണ് മസ്കിന്റെ ലക്ഷ്യം. അതിനായി യാക്കാറിനോയുടെ പ്രവർത്തന പരിചയത്തെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. ട്വിറ്ററിന്റെ വരുമാനം വർദ്ധിക്കുകയടക്കമുള്ള വെല്ലുവിളികളാണ് യക്കാരിനോയെ കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |