ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്ന ന്യൂഡൽഹി ജവഹർലാൽ നെഹ്റു ഭവനിൽ തീപിടിത്തം. ആളപായമില്ലെങ്കിലും നിരവധി രേഖകൾ അടക്കം കത്തിനശിച്ചു. കെട്ടിടത്തിനും കാര്യമായ കേടുണ്ട്. ഇന്നലെ രാവിലെ 10.30ഒാടെ രണ്ടാം നിലയിലെ ബി സെക്ഷനിൽ പ്രവർത്തിക്കുന്ന സെർവർ റൂമിലാണ് ആദ്യം തീ കണ്ടത്. അത് മുകൾ നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. രണ്ടുമണിക്കൂറു കൊണ്ടാണ് തീ നിയന്ത്രണ വിധേയമായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |