SignIn
Kerala Kaumudi Online
Friday, 26 April 2024 9.46 AM IST

മഹാഭാരതത്തിലെ ശകുനി, നടൻ ഗുഫി പെയിന്റൽ അന്തരിച്ചു

s

മുംബയ്: സിനിമ സീരിയൽ താരവും സംവിധായകനുമായ ഗുഫി പെയിന്റൽ അന്തരിച്ചു. 78 വയസായിരുന്നു . നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുംബയിലെ അന്ധേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുഫിയുടെ അനന്തരവനും നടനുമായ ഹിറ്റെൻ പെയിന്റലാണ് ഇൻസ്റ്റാഗ്രാമിൽ മരണവാർത്ത അറിയിച്ചത്.

ഏറെ നാളായി അസുഖ ബാധിതനായിരുന്ന ഗുഫി പെയിന്റലിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മേയ് 31നാണ് അദ്ദേഹത്തെ മുംബയ് അന്ധേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനു മുമ്പ് ഫരീദാബാദിലെ ആശുപത്രിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബയിലേക്ക് മാറ്റുകയായിരുന്നു.

ബി.ആർ ചോപ്രയുടെ മഹാഭാരതത്തിൽ (1988- 1990)​ കൗശലക്കാരനായ ശകുനി മാമയുടെ വേഷം അഭിനയിച്ചതാണ് ഗുഫിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ശകുനിയുടെ വേഷത്തിനായി മൂന്നു പേരെയാണ് സംവിധായകൻ ബി.ആർ ചോപ്ര ആദ്യം തിരഞ്ഞെടുത്തത്. ഇതിനിടയിൽ, മഹാഭാരതത്തിന്റെ തിരക്കഥ എഴുതുന്ന റാഹി മസൂം റാസ ഗുഫിയെ കാണുകയും ശകുനിയുടെ വേഷം ചെയ്യാൻ ഉപദേശിക്കുകയും ചെയ്തു.

അഭിനയ ലോകത്തേക്ക് ചുവടു വയ്ക്കും മുമ്പ് ഗുഫി പെയിന്റൽ സൈനികനായിരുന്നു. സരബ്ജിത് സിംഗ് പെയിന്റൽ എന്നായിരുന്നു യഥാർത്ഥ പേര്. ഇന്ത്യ - ചൈന അതിർത്തിയിൽ അദ്ദേഹം രാംലീലയും അവതരിപ്പിച്ചിട്ടുണ്ട് . രാംലീലയിൽ ഗുഫി സീതയെയാണ് അവതരിപ്പിച്ചത് .

1944 ഒക്‌ടോബർ നാലിന് പഞ്ചാബിലെ തരൺ എന്ന തീർത്ഥാടന പട്ടണത്തിലായിരുന്നു ഗുഫി പെയിന്റലിന്റെ ജനനം. 1975ൽ 'റഫൂ ചക്കർ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ശേഷം 'ദില്ലഗി', 'ദേശ് പർദേശ്', 'സുഹാഗ്' 'മൈദാൻഇജംഗ്', 'ഡാവ', 'ദി റിവഞ്ച്: ഗീത മേരാ നാം', 'ഘൂം', 'മഹാഭാരത് ഔർ ബാർബറീക്' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

സിനിമകൾ കൂടാതെ, പതിനെട്ടോളം ടെലി സീരിയലുകളിൽ അദ്ദേഹം വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിവി ഷോകളിലും സിനിമകളിലും ഗുഫി പെയിന്റൽ ഒരുപോലെ തിളങ്ങി. 'ബഹദൂർ ഷാ സഫർ', 'മഹാഭാരത്', 'കാനൂൺ', 'ഓം നമഃ ശിവായ്', 'സിഐഡി', 'ദ്വാരകാധീഷ് ഭഗവാൻ ശ്രീ കൃഷ്ണൻ', 'രാധാകൃഷ്ണൻ', 'ജയ് കനിയ ലാൽ കി' തുടങ്ങി നിരവധി ടിവി ഷോകളിൽ അദ്ദേഹം അഭിനയിച്ചു. 'ജയ് കനയ്യ ലാൽ കി' എന്ന ടെലിവിഷൻ ഷോയിലാണ് ഗുഫി പെയിന്റൽ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഓഷിവാര ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.