കരുനാഗപ്പള്ളി : പള്ളിക്കലാറിനെ തിരികെ പിടിക്കുക എന്ന ലക്ഷ്യവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, ജോൺ എഫ് കെന്നഡി സ്കൂൾ സംസ്കൃതി പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ പുഴയൊഴുകും വഴിയെ എന്ന പേരിൽ പുഴ നടത്തം സംഘടിപ്പിച്ചു.
സി.ആർ. മഹേഷ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു . കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ,പി.ടി.എ പ്രസിഡന്റ് കാട്ടൂർ ബഷീർ,സംസ്കൃതി പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം,സബർമതി ഗ്രന്ഥശാല സെക്രട്ടറി ജി.മഞ്ജുക്കുട്ടൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജിത്ത് പുളിമൂട്ടിൽ, കൗൺസിൽ ഭാരവാഹികളായ റംഷാദ്,സാദിഖ് കൊട്ടുകാട്, സുനിൽ പൂമുറ്റം,അമാനുൽ ഇമ്രാൻ,ഹാഫിസ്, പ്രദീപ്, സുരേഷ്, എസ്.അലൻ, അമീർ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ , ആംഡ് ഫോഴ്സിലേക്ക് പരിശീലനം നടത്തുന്ന എ.എഫ്.പി.ടിയിലെ കുട്ടികൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |