SignIn
Kerala Kaumudi Online
Tuesday, 07 May 2024 8.12 AM IST

ആൽമുത്തശ്ശിക്ക് പൂജയുമായി പരിസ്ഥിതി ദിനാചരണം

paristidi

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനം ക്ഷേത്ര ഉപദേശക സമിതി, കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തി. ശ്രീമൂലസ്ഥാനത്തുള്ള മുത്തശ്ശി ആലിൽ ക്ഷേത്രം കീഴ് ശാന്തി ഗണേഷ് ഭട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക വൃക്ഷപൂജ നടത്തി. ശ്രീ മൂലസ്ഥാനത്തുള്ള 150 വർഷത്തിന് മേൽ പ്രായമുള്ള മൂന്ന് അരയാൽ വൃക്ഷങ്ങളെ പൊന്നാട, പൂമാല എന്നിവ അണിയിച്ചു. ക്ഷേത്രം കൊക്കർണി പറമ്പിലെ നക്ഷത്ര വനത്തിൽ ഔഷധ വൃക്ഷങ്ങളും നട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.സുദർശൻ, ബോർഡംഗം പ്രേം രാജ് ചൂണ്ടലത്ത്, മുരളീധരൻ, ബോർഡ് സെക്രട്ടറി പി.ഡി.ശോഭന, സ്വപ്ന, കൃഷ്ണ കുമാർ, പങ്കജാക്ഷൻ, ഹരിഹരൻ തുടങ്ങിയവർ നേതൃത്വം നൽകി. ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പരിപാടികൾ ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VADAKKUMNATHAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.