മോസ്കോ : റഷ്യൻ ഭരണകൂടത്തിന് നേരെ ആക്രമണങ്ങൾ നടത്താൻ റഷ്യക്കുള്ളിൽ യുക്രെയിൻ തങ്ങളുടെ ഏജന്റുമാരെയും അനുഭാവികളെയും ഡ്രോൺ അടക്കം നൽകി വിന്യസിക്കുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
അടുത്തിടെ മോസ്കോയിലും ക്രെംലിൻ പാലസിലും നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഈ ഏജന്റുമാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ റഷ്യക്കുള്ളിൽ നിന്ന് തന്നെയാണ് ഡ്രോണുകളെ വിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, ആക്രമണങ്ങൾക്ക് പിന്നിൽ യുക്രെയിൻ ഏജന്റുമാരാണെന്നതിന്റെ തെളിവുകളൊന്നും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റഷ്യയ്ക്കുള്ളിലെ ആക്രമണങ്ങൾ നടത്താൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ തന്നെയാണ് യുക്രെയിൻ ഉപയോഗിക്കുന്നതെന്നും യു.എസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യയ്ക്കുള്ളിൽ ഇനിയും ഡ്രോൺ ആക്രമണങ്ങളും സ്ഫോടനങ്ങളും തുടരുമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |