SignIn
Kerala Kaumudi Online
Saturday, 27 April 2024 4.40 AM IST

തിയേറ്ററുകൾ ഇന്നും നാളെയും അടച്ചിടും

cinema-theater

കൊച്ചി: കരാർ ലംഘിച്ച് ഒ.ടി.ടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നതിലും സർക്കാർ നടപടികളിലും പ്രതിഷേധിച്ച് ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടും. തിയേറ്ററിൽ റിലീസ് ചെയ്ത് 42ദിവസത്തിനകം ഒ.ടി.ടിയിൽ സിനിമ പ്രദർശിപ്പിക്കുന്ന നിർമ്മാതാക്കളെ ബഹിഷ്‌കരിക്കാനും തിയേറ്ററുടമകളുടെ സംഘടന ഫുയോക് തീരുമാനിച്ചു. മൾട്ടിപ്ളക്സുകൾ,ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്നിവ സമരത്തിൽ പങ്കെടുക്കില്ല. തിയേറ്ററിൽ റിലീസ് ചെയ്ത് 42ദിവസം കഴിഞ്ഞേ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാവൂ എന്ന ഫിലിം ചേംബറും നിർമ്മാതാക്കളും തമ്മിലുള്ള കരാർ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഫുയോക്,കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവ യോഗം ചേർന്നത്. കരാർ ലംഘിച്ച നിർമ്മാതാക്കളുടെ അടുത്ത സിനിമകളുമായി സഹകരിക്കില്ല. ഭൂരിപക്ഷം സിനിമകളും പരാജയപ്പെടുമ്പോൾ വരുമാനം ലഭിക്കാവുന്നവ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ഫുയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUEUK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.