SignIn
Kerala Kaumudi Online
Saturday, 27 April 2024 2.50 AM IST

അങ്കണവാടികളുടെ സുരക്ഷാപരിശോധന: ഫിറ്റല്ലെങ്കിൽ പൂട്ടുവീഴും

padma

കൊച്ചി: സംസ്ഥാനത്തെ അങ്കണവാടികളുടെ ഫിറ്റ്നസ് പരിശോധനയുമായി വനിത ശിശുവികസന വകുപ്പ്. കാലവർഷത്തിന് മുമ്പ് എല്ലാ അങ്കണവാടികളും സുരക്ഷിതമാണെന്ന് തെളിയിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഏപ്രിൽ 10നകം നൽകണമെന്ന് വകുപ്പ് നിർദ്ദേശച്ചിരുന്നു. ഉദ്യോഗസ്ഥരിൽ പലരുമിത് പാലിച്ചിട്ടില്ല. പല കെട്ടിടങ്ങളും ഫിറ്റ്നെസ് ഇല്ലാതെയാണ് പ്രവർ‌ത്തിക്കുന്നതെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നഗരപരിധിയിലുള്ള അങ്കണവാടികളുടെ കെട്ടിട വാടക 4000ൽ നിന്ന് 6000 ആയും ഗ്രാമപ്രദേശങ്ങളിൽ 1000ൽ നിന്ന് 2000 ആയും വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും പല കെട്ടിടങ്ങളും സുരക്ഷിതമല്ലാതെയാണ് പ്രവ‌ർത്തിക്കുന്നത്. കാലവർഷംകൂടി കണക്കിലെടുത്ത് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ നിന്ന് കുട്ടികളെ എത്രയും വേഗം മാറ്റാൻ വകുപ്പ് ഉത്തരവിട്ടു. നിലവിൽ ജില്ലാതലത്തിൽ നിന്നുള്ള ഡേറ്റ വകുപ്പിലേക്ക് എത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് വരുകയാണ്.

അപകടം മനസിലാക്കണം

ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയാൽ അങ്കണവാടികൾ അടപ്പിക്കും. സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റാനും കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുമുള്ള നടപടി സ്വീകരിക്കാനുമാണ് വകുപ്പ് നി‌‌ർദ്ദേശം. കെട്ടിടങ്ങളുടെ സാഹചര്യം സി.ഡി.പി.ഒ, സൂപ്പർവൈസർമാർ എന്നിവർ നേരിട്ട് പരിശോധിക്കണം. കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ട് എന്ന് സി.ഡി.പി.ഒ ഉറപ്പു വരുത്തേണ്ടതുമാണ്. ജില്ലയിലെ എല്ലാ അങ്കണവാടി കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം ഓഫീസർമാർ ഉറപ്പുവരുത്തി ഈമാസം 15ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

കാലവർഷത്തിൽ ശ്രദ്ധിക്കേണ്ടവ

• വൈദ്യുതലൈൻ, സ്വിച്ചുകൾ എന്നിവ കുട്ടിൾക്ക് തൊടാൻ പറ്രുന്ന തരത്തിൽ അല്ലെന്ന് ഉറപ്പ് വരുത്തണം

• കുട്ടികളുടെ ദേഹത്ത് വീഴാനും മുറിവേൽക്കാനും സാദ്ധ്യതയുള്ള വസ്തുക്കൾ അങ്കണവാടി പരിസരത്ത് ഇല്ലെന്ന് ഉറപ്പ് വരുത്തണം

• ശുദ്ധജലം സൂക്ഷിക്കുന്ന പാത്രങ്ങൾ ടാങ്കുകൾ എന്നിവ വൃത്തിയാക്കി അടച്ച് സൂക്ഷിക്കണം

• അങ്കണവാടി പരിസരത്ത് അപകടസാദ്ധ്യതയുള്ള മരങ്ങൾ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റണം

• ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യം ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും

ഫിറ്റ്നസ് പരിശോധനയില്ലാത്ത അങ്കണവാടി കെട്ടിടങ്ങൾ കണ്ടെത്തി അവയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തുനൽകും

വനിതാ ശിശുവികസന വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ANGANAVADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.