SignIn
Kerala Kaumudi Online
Friday, 26 April 2024 1.08 PM IST

ഇന്ത്യൻ ഓയിൽ രണ്ട് ഉത്പന്നങ്ങൾ പുറത്തിക്കിറക്കി

servo3

കൊച്ചി: ഇന്ത്യൻ ഓയിൽ സെർവോയുടെ സിന്തറ്റിക് 4ടി എൻജിൻ ഓയിലായ സെർവോ ഹൈപ്പർസ്‌പോർട്ട് എഫ് 5വും പ്രീമിയം ഗ്രീസായ സെർവോ ഗ്രീസ് മിറക്കിളും വിപണിയിലിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ സെർവോ ബ്രാൻഡ് അംബാസഡറും നടനുമായ ജോൺ എബ്രഹാമാണ് പുറത്തിറക്കിയത്.

പൂർണമായും സിന്തറ്റിക് ബേസ് ഓയിലുകളും സിനർജസ്റ്റിക് അഡിറ്റീവ് സിസ്റ്റങ്ങളും ഉപയോഗിച്ചാണ് ഹൈപ്പർസ്‌പോർട്ട് എഫ് 5 തയ്യാറാക്കുന്നത്. എല്ലാത്തരം മോട്ടോർ സൈക്കിളുകളിലും എൻജിൻ ഓയിൽ ഉപയോഗിക്കാം. ആത്മനിർഭർ ഭാരതിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സംഭാവന നൽകുന്ന ലിഥിയം അധിഷ്ഠിത ഗ്രീസാണ് സെർവോ ഗ്രീസ് മിറക്കിൾ.

ഉപഭോക്താക്കൾക്ക് നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ നൽകുന്നതാണ് പുതിയ ഉത്പന്നങ്ങളെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) വി. സതീഷ് കുമാർ, ഡയറക്ടർ (ഗവേഷണം, വികസനം) ഡോ.എസ്.എസ്.വി. രാമകുമാർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IOC, IOC SERVO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.