ഹരിപ്പാട്: 'നെറ്റ് സീറോ കാർബൺ കരുവാറ്റ' പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം കില ഡയറക്ടർ ജനറൽ
ഡോ.ജോയി ഇളമൺ നിർവ്വഹിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി ശില്പശാല, പച്ചത്തുരുത്ത് നിർമ്മാണം, ഹരിത സഭ എന്നിവ സംഘടിപ്പിച്ചു.
ഹരിത കർമ്മ സേനാംഗങ്ങളെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു
ഉപഹാരം നൽകി ആദരിച്ചു. പച്ചത്തുരുത്ത് നിർമ്മാണം വൃക്ഷതൈ നട്ട് നവകേരളം കർമ്മസമിതി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി അവതരണം കില അസിസ്റ്റന്റ് പ്രൊഫസർ ഡോ.മോനിഷ് ജോസ് നിർവ്വഹിച്ചു.
ഹരിത സഭ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി സി.വി.അജയകുമാർ അവതരിപ്പിച്ചു. ശുചിത്വ -മാലിന്യ നിർമ്മാർജ്ജന പ്രതിജ്ഞ അസിസ്റ്റന്റ് സെക്രട്ടറി എ.എൽ.ലീജ ചൊല്ലിക്കൊടുത്തു. ബി.എം.സി കൺവീനർ സി.മുരളി സ്വാഗതം പറഞ്ഞു. ടി. പൊന്നമ്മ,
ഷീബ ഓമനക്കുട്ടൻ, എസ്.അനിത, ബിജു. പി.ബി, വി.കെ.നാഥൻ, കെ.രംഗനാഥക്കുറുപ്പ് , രാജി എം.ആർ, എസ്.ദേവരത്‌നൻ, ഡി.സലിം, കവിത മഹാദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |