തിരുവനന്തപുരം: മന്ത്രിമാരുടെ താലൂക്കുതല അദാലത്തുകളിൽ പരിഹരിക്കാത്ത പരാതികൾ തീർപ്പാക്കാൻ ജില്ലാതലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേരും. ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ യോഗത്തിന് നേതൃത്വം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ യോഗം ജൂലായ് 10നും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ജൂലായ് 13നും വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ ജൂലായ് 24നും നടക്കും.
മന്ത്രിമാരുടെ താലൂക്കുതല അദാലത്തുകളുടെ വിലയിരുത്തൽ ഇന്നലെ ചേർന്ന ഓൺലൈൻ മന്ത്രിസഭായോഗത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |