പറവൂർ: വാടക വീട്ടിൽ നിന്ന് 21.2 കിലോഗ്രാം കഞ്ചാവ് പിടികൂടി വനിത ഉൾപ്പെടെ മൂന്ന് പേരെ പ്രതികളായി അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. പറവൂർ സ്വദേശി ജോസ്, ഇയാളുടെ ഭാര്യ ജയ, മുവാറ്റുപുഴ സ്വദേശി ജഗൻ ബൈജു എന്നിവരെയാണ് പറവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ തോമസ് ദേവസിയും പാർട്ടിയും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഷെഫീക്ക് ഒളിവിലാണ്.
പാർട്ടിയിൽ ഇൻസ്പെക്ടർക്കൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ K ബിജു, പ്രിവന്റീവ് ഓഫീസർമാരായ K G വിജുനാഥ്, N C സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈൻ, ശ്രീകുമാർ, രതീഷ്, സുരേഷ് M R, നിഖിൽ കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ നീരജ, എക്സൈസ് ഡ്രൈവർ സഞ്ചു എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |