ലക്നൗ: കോടതിമുറിയ്ക്ക് പുറത്ത് ഗുണ്ടാത്തലവൻ വെടിയേറ്റ് മരിച്ചു. ഗുണ്ടാത്തലവൻ സഞ്ജീവ് ജീവ ആണ് ഉത്തർപ്രദേശിലെ ലക്നൗ കോടതിയിൽ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരന്റെ കാലിലും വെടിയേറ്റിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി ലഖ്നൗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിയുതിർത്തയാൾ അഭിഭാഷകന്റെ വേഷത്തിലായിരുന്നു കോടതിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു പെൺകുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സഞ്ജീവ് കോടതി മുറിയ്ക്ക് പുറത്ത് മരിച്ചു കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സഞ്ജീവിനെ വെടിവച്ച വിജയ് യാദവിനെ ലക്നൗ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ജീവ. ഇയാളെ വിചാരണയ്ക്ക് കോടതിയിൽ എത്തിച്ചപ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിനെ തുടർന്ന് ലഖ്നൗ കോടതിയിൽ കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
#WATCH | Injured police official brought to Civil Hospital in Lucknow. pic.twitter.com/B3blORgDQ6
— ANI UP/Uttarakhand (@ANINewsUP) June 7, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |